ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും ,നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു...muthus.

Friday 2 August, 2013

പ്രണയം @ പ്ലസ്‌ടു




എത്ര എഴുതിയാലും മതിവരാത്തതും മടുപ്പുതോന്നതതുമായ വികാരമാണ് പ്രണയം. കടല്ത്തിരകളില്‍നിന്നും ചിതറുന്ന ജലകണങ്ങള്‍ പോലെ, പദാവലികള്‍ തൂലികതുംബിലേക്ക് വാരിവിതറുന്ന മൃദുല വികാരം. എത്ര കഠിന ഹൃദയമുള്ളവരിലും മാറ്റത്തിന്റെ വസന്തം വിരിയിക്കാന്‍ അതിനു കഴിയും. എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്നതായി മറ്റൊരു കാല്പനികത ഇല്ലെന്നു എനിക്ക് തോന്നുന്നു. അപ്രതീക്ഷിതമായി വരുന്ന ഒരു വേനല്‍ മഴ, അല്ലെങ്കില്‍ മഞ്ഞലയില്‍ മുങ്ങിനില്‍ക്കുന്ന ഒരു പൂവ്, ഒരു സുന്ദരി/സുന്ദരന്‍, നിങ്ങള്ക്ക് സന്തോഷം നല്‍കുന്ന ഒരു പ്രത്യേക വ്യക്തി, നിങ്ങളെ നോക്കി പുഞ്ചിരിക്കുന്ന ഒരു കൊച്ചുകുഞ്ഞു, നിങ്ങളുടെ കിടപ്പറയിലെ ഇരുട്ടില്‍ വന്നെത്തുന്ന മിന്നാമിനുങ്ങ്‌ ….. ഇവയൊക്കെയും നിങ്ങളില്‍ സന്തോഷം നിറക്കുന്നുണ്ടോ? അവക്കായി മനസ് വീണ്ടും ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങളിലും പ്രണയമുണ്ട്. അങ്ങനെ ഒരു പ്രണയം നിങ്ങളില്‍ ഇല്ലെങ്കില്‍ നിങ്ങള്‍ മനുഷ്യരല്ലാതായിരിക്കുന്നു.…

ഇതാ ഇവിടെ ആരുമറിയാത ഒരു ചെറിയ പ്രണയ കഥ 

പ്ലസ്ടൂവിനു പഠിക്കുന്ന കാലം, പ്ലസ് വണ്ണിനു  പഠിക്കുന്ന ഒരു പെണ്കുട്ടിയോടൊരു ഇഷ്ട്ടം.നേരിട്ടു നോക്കാനോ,
സംസാരിക്കാനോ പേടിയായിരുന്നെങ്കിലും അവളോടുള്ള ഇഷ്ടം ഒരു സ്വകാര്യമായി കൊണ്ടുനടക്കുന്ന കാലം.
അങ്ങനെ അവളെ നോക്കിയും കണ്ടും മനസ്സുനിറക്കുന്ന ദിവസങ്ങളില് എനിക്കൊരു സംശയം
"അവള്ക്ക് എന്നേക്കാള് സ്വല്പ്പം പൊക്കക്കൂടുതലുണ്ടോ..?"
ഒരു ദിവസം ലാസ്റ്റ് പിരിയഡിനു മുമ്പുള്ള ഇന്റര്വെല് സമയം. അവള് കൂട്ടുകാരിയോട് സംസാരിച്ചു നില്ക്കുന്നതിനടുത്തുള്ള ചുമരില് അവളുടെ പൊക്കം ഏതു ഭാഗത്താണെന്നു നോക്കിവെച്ചു..ബെല്ലടിച്ച് അവര് ക്ലാസ്സിലേക്ക് തിരിച്ചുപോയപ്പോള് വേഗം ചെന്ന് നോക്കിവെച്ച ഭാഗത്ത് പേനകൊണ്ട് ആരും കാണാതെ മാര്ക്ക് ചെയ്തുവെച്ചു. വൈകുന്നേരം ക്ലാസ്സുംവിട്ട്എല്ലാവരും പോയപ്പോള് ഒരു കള്ളനെപ്പോലെ പതുങ്ങിച്ചെന്ന്അതില് എന്റെ നീളവുമായി ഒത്തുനോക്കി. ഹോ ഭാഗ്യം! ഒരിഞ്ചോളം ഞാന് തന്നെ നീളക്കൂടുതല്.
ലാസ്റ്റ് പിരിയഡില് അന്നു ഞാനനുഭവിച്ച ടെന്ഷനും നീളം ഒത്തുനോക്കിയപ്പോഴുള്ള സന്തോഷവും ഓര്ക്കുമ്പോള് ഇന്നും മനസ്സില് ഒരു ജാള്യത പുഴുങ്ങിയ പുഞ്ചിരി വിടരും...
(എനിക്കിപ്പോ  പൊക്കം ആവശ്യത്തിലധികം ഉണ്ട്  )
ഇന്നവൾക്ക് കയ്യിലും തുക്കി പിടിക്കാനും ഒക്കത്ത് ചാരിവേക്കാനുംട്രോഫി രണ്ടായി ഞാൻ ഇപ്പോഴും പാട്ടും പാടി...;-(




 



പോടാ പോയി ചോദിക്ക് ഓളോട് ഇഷ്ടമാണോ എന്ന്..! 
ഇതാണ് നമ്മടെ ഫ്രെണ്ട്സ്

Thursday 1 August, 2013

അണയാതെ പ്രകാശഗോപുരം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍



ഓഗസ്റ്റ്‌ 1   പാണക്കാട്ടെ അസര്‍മുല്ല കൊഴിഞ്ഞു വീണത് ആ ദിവസമായിരുന്നു.    ശാന്തമായൊഴുകുന്ന കടലുണ്ടി പുഴ പോലും അന്ന്കരഞ്ഞു.   ശിഹാബ് തങ്ങള്‍ ഓര്‍മയായിട്ടു ഇന്നേക്ക്  നാല് വര്ഷം. പതിവു പോലെ ശാന്തമായി എന്റെ മുത്തു ശിഹാബ് തങ്ങള്‍ ചലമറ്റു കിടന്നത് ആ ദിസമായിരുന്നു. 
തിരക്കൊഴിയാത്ത പാണക്കാട്ടെ' മുറ്റം കണ്ണീരു കൊണ്ട് കുതിര്‍ന്നത് കേരളം കണ്ടു..കണ്ണില്‍ നിന്നും മാഞ്ഞെങ്കിലും...ആ പുഞ്ചിരി ഖല്‍ബില്‍ നിന്നും മായുന്നില്ല.
.സൂര്യ പടിഞ്ഞാറുദിക്കുവോളം ആ പേരും മുഖവും മനുഷ്യ മനസ്സില്‍ നിറഞ്ഞു നില്‍ക്കും.........
സ്നേഹത്തിന്റെ ആ വലിയ പച്ച മരത്തണലി
ല്‍ ജീവിക്കുമ്പോള്‍ ഒരു ആശ്വാസമായിരുന്നു ..അതൊരു അനുഗ്രഹവും ആയിരുന്നു

അല്ലഹുവിന്റെ അനുഗ്രഹം സദാ സമയം അവരുടെ മേല്‍ വര്‍ഷിക്കട്ടെ.
ജാതിക്കും മതത്തിനുമപ്പുറം,മനുഷ്യനെ സ്നേഹിക്കാന്‍ ഞങ്ങളെ പഠിപ്പിച്ച് കാല യവനികക്കുള്ളില്‍ മറഞ്ഞു പോയ മഹാനുഭാവന്റെ ഓര്‍മക്ക് മുന്നില്‍ സ്നേഹാദരങ്ങളോടെ 






അധികാര കസേരയിൽ അള്ളിപിടിക്കാതെ ജനമനസ്സിൽ ജീവിച്ച കിരീടം വെക്കാത്ത സുൽത്താൽ,തീവ്രവാതത്തിനെതിരെ ആദ്യ ശബ്ദം ഉയർത്തിയ ദീർഖ ദ്രിഷ്ടിയുള്ള ഒരു മഹാൻ അദ്ദേഹത്തിന്റെ വാക്കുകൾ അനേകായിരം പേർക്കു സ്വാന്തനം ആയിരുന്നു ആശ്വാസം ആയിരുന്നു ആ ഹരിത ശോഭ മാഞ്ഞു പോയിട്ട് ഒരു വർഷം തികയുന്നു .വാക്കുകൾ കൊണ്ടും എഴുത്തുകൾ കൊണ്ടും പ്രകീർത്തിച്ചാലും പറഞ്ഞാലും തീരാത്ത വെക്തി പ്രഭാവം ,മത സാമൂഹ്യ രാഷ്ട്രീയ രംഗത്ത് വെക്തിമുദ്ര പതിപ്പിച്ച തുല്യതയില്ലാ‍ത്ത നേതാവ് ........അതെ നമ്മുടെ “പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ”അല്ലഹുവിന്റെ അനുഗ്രഹം സദാ സമയം അവരുടെ മേല്‍ വര്‍ഷിക്കട്ടെ

ഒരിക്കലും മായാത്ത പുഞ്ചിരിയും പ്രസന്നതയും. സൌമ്യഭാവം. പതിഞ്ഞ ശബ്ദം. ഹ്രസ്വമായ പ്രാര്‍ഥനയും പ്രസംഗവും. ആര്‍ക്കു മുന്നിലും അടച്ചിടാത്ത ഹൃദയവാതില്‍. ഏതു സാധാരണക്കാരനു വേണ്ടിയും സ്വന്തം സമയം വീതിച്ചുനല്‍കുന്ന നേതാവ്‌ ഇതാണ്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍. സമൂഹത്തിന്‌ ആത്മീയ രംഗത്തും രാഷ്ട്രീയ രംഗത്തും ഒരേ സമയം നേതൃത്വം നല്‍കാന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വം പേരിലൊരാളാണ്‌ പാണക്കാട്‌ ശിഹാബ്‌ തങ്ങള്‍. തന്റെ പിതാവിനു പിന്‍ഗാമിയായി കേരള മുസ്‌ലിംകള്‍ക്ക്‌ ആത്മീയ രാഷ്ട്രീയ നേതൃസ്ഥാനത്ത്‌ 30 വര്‍ഷം പിന്നിടുകയാണ്‌ ശിഹാബ്‌ തങ്ങള്‍. സ്വന്തം പിതാവ്‌ ഈ സ്ഥാനത്തിരുന്നതിനേക്കാള്‍ കൂടുതല്‍ കാലം. ഉറവ വറ്റാത്ത സ്നേഹവും നിലയ്ക്കാത്ത ശാന്തിമന്ത്രവും തെറ്റാത്ത നീതിശാസ്‌ത്രവുമാണ്‌ ശിഹാബ്‌ തങ്ങളുടെ മുഖമുദ്രകള്‍. അതുകൊണ്ടാണ്‌ അഷ്ടദിക്കില്‍നിന്നും ആളുകള്‍ പാണക്കാട്‌ കൊടപ്പനക്കല്‍ തറവാട്ടിലെത്തുന്നത്‌. അനേകകാലം പരസ്പരം പോരാടി വസ്‌തുതര്‍ക്കങ്ങളും കേസുകളുമെല്ലാം ശിഹാബ്‌ തങ്ങളുടെ മധ്യസ്ഥതയില്‍, അദ്ദേഹത്തിന്റെ വിധിയില്‍ തീര്‍പ്പാകുന്നത്‌ പതിവാണ്‌. രോഗശാന്തിയും മനഃശാന്തിയും തേടി നിരവധി പേര്‍ തങ്ങള്‍ക്കരികിലെത്തുന്നു. തങ്ങളുടെ സാമീപ്യവും പ്രാര്‍ഥനയും അനുഗ്രഹവുമാണ്‌ അവര്‍ക്കുള്ള മരുന്നുകള്‍. കേരളത്തിലെ നൂറോളം മഹല്ലുകളുടെ ഖാസിയാണ്‌ ശിഹാബ്‌ തങ്ങള്‍. പുറമെ, കേരളത്തിലെ ആദ്യ ഉന്നത ഇസ്‌ലാമിക കലാലയമായ പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യഃ അറബിക്‌ കോളജ്‌ മുതല്‍ അനേകം മത സ്ഥാപനങ്ങളുടെ പ്രസിഡന്റും അമരക്കാരനും തങ്ങളാണ്‌. മെട്രോ നഗരങ്ങളില്‍ മുതല്‍ ഗ്രാമങ്ങളില്‍ വരെയുള്ള വലുതും ചെറുതുമായ സ്ഥാപനങ്ങള്‍ ഇതില്‍പ്പെടും. പള്ളി, മദ്‌റസാ കമ്മിറ്റികളും യത്തീംഖാനകളും കോളജുകളുമെല്ലാം. അനുഗ്രഹത്തിനും നന്‍മയ്ക്കും വേണ്ടി തങ്ങളെ നേതൃസ്ഥാനത്ത്‌ നിര്‍ബന്ധിച്ചിരുത്തുന്നതാണ്‌ പലതും.

മുസ്‌ലിം ലീഗ്‌ നേതൃത്വത്തിലേക്ക്‌:
പട്ടികകളിലൊതുങ്ങാത്തത്ര സ്ഥാനങ്ങള്‍ അലങ്കരിക്കുന്നുണ്ട്‌, ശിഹാബ്‌ തങ്ങള്‍. ഇവയില്‍ ഒന്നു പോലും തങ്ങള്‍ ആഗ്രഹിചിട്ടില്ല എന്നതാണ്‌ അദ്ദേഹത്തിന്റെ മഹത്വം. മുപ്പത്തൊന്‍പതാം വയസ്സില്‍, 1975 സെപ്റ്റംബര്‍ ഒന്നിന്‌ ശിഹാബ്‌ തങ്ങള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്‌ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ആ തീരുമാനത്തില്‍ അല്‍പമെങ്കിലും ശങ്ക ഉണ്ടായിരുന്നതു തങ്ങള്‍ക്കു മാത്രമായിരുന്നു. അധികാരം വിളിപ്പുറത്തായിട്ടും ശിഹാബ്‌ തങ്ങളോ പാണക്കാട്‌ കുടുംബത്തിലെ മറ്റുള്ളവരോ അത്‌ ആഗ്രഹിച്ചില്ല. ജനമനസ്സുകളില്‍ ലഭിച്ച അധികാരത്തിനപ്പുറത്തെ അംഗീകാരമാണ്‌ ഏറ്റവും അമൂല്യമെന്ന്‌ അവര്‍ വിശ്വസിക്കുന്നു. അതേസമയം, ശിഹാബ്‌ തങ്ങള്‍ക്കു കീഴിലാണ്‌ മുസ്‌ലിംലീഗ്‌ എക്കാലത്തെയും മികച്ച രാഷ്ട്രീയ വിജയങ്ങള്‍ നേടിയത്‌ അല്‍പകാലത്തേക്കാണെങ്കിലും സി.എച്ച്‌. മുഹമ്മദ്‌ കോയ കേരള മുയ‍്മന്ത്രിയായതുള്‍പ്പെടെ.

പരിശുദ്ധ ഇസ്ലാമിന്റെ പ്രബോധനത്തിന് വേണ്ടി ഹളര്‍മൗത്തില്‍ നിന്ന് ഹിജ്‌റ 1181 ല്‍ കേരളത്തിലെത്തിയ ശിഹാബ് കുടുംബത്തിന്റെ ശില്‍പിയായ സയ്യിദ് ശിഹാബുദ്ദീന്‍ അലിയ്യുല്‍ ഹള്‌റമിയുടെ പുത്രന്‍ സയ്യിദ് ഹുസൈന്‍ ശിഹാബുദ്ദീന്‍ മകന്‍ സയ്യിദ് മുഹ്‌ളാര്‍ തങ്ങള്‍ ശിഹാബുദ്ദീന്‍ മകന്‍ സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങളിലൂടെയാണ് ശിഹാബ് കുടുംബം പാണക്കാട്ടെത്തിയത്.
പാണക്കാട് പുതിയ മാളിയേക്കല്‍ സയ്യിദ് അഹ്മദ് പൂക്കോയ തങ്ങളുടെയും (പി.എം.എസ്.എ) പത്‌നി ആഇശ ചെറുകുഞ്ഞി ബീവിയുടെയും പുത്രനായി 1936 മെയ് 4 നാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ജനിക്കുന്നത്.

പാണക്കാട് ഡി.എം.ആര്‍.ടി സ്‌കൂള്‍, കോഴിക്കോട് എം.എം ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു തങ്ങളുടെ പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം.1953 മാര്‍ച്ചില്‍ ശിഹാബ് തങ്ങള്‍ എസ്.എസ്.എല്‍.സി ജയിച്ചു.

സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം രണ്ടു വര്‍ഷം തിരൂരിനടുത്ത തലക്കടത്തൂര്‍ ദര്‍സില്‍ പഠിച്ചു. 1956-ലാണ് കാനഞ്ചേരി പള്ളിയില്‍ ദര്‍സ് വിദ്യാഭ്യാസത്തിന് ശിഹാബ് തങ്ങള്‍ എത്തിയത്. പൊന്മള മൊയ്തീന്‍ മുസ്‌ലിയാരുടെ കീഴിലായിരുന്നു മതപഠനം.
കാനഞ്ചേരിയിലെ ദര്‍സ് പഠനത്തിന് ശേഷം ഉപരി പഠനത്തിനായി ശിഹാബ് തങ്ങള്‍ 1958-ല്‍ ഈജിപ്തിലെ സുപ്രസിദ്ധ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. അല്‍-അസ്ഹറിലെ മൂന്ന് വര്‍ഷത്തെ പഠനത്തിന് ശേഷം 1961 മുതല്‍ 1966 വരെ കൈറോ യൂണിവേഴ്‌സിറ്റിയിലായിരുന്നു ശിഹാബ് തങ്ങളുടെ പഠനം. കയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തങ്ങള്‍ ലിസാന്‍സ് അറബിക് ലിറ്ററേച്ചര്‍ ബിരുദം നേടി. ഡോ ഇസ്സുദ്ധീന്‍ ഫരീദ്, യൂസുഫ് ഖുലൈഫ്, ഡോ ബഹി, ശൗഖിളൈഫ് എന്നിവരായിരുന്നു കയ്‌റോ യൂണിവേഴ്‌സിറ്റിയിലെ ശിഹാബ് തങ്ങളുടെ പ്രധാന ഗുരുനാഥന്മാര്‍
ഇവിടെ പഠിക്കുന്ന കാലത്ത് യൂണവേഴ്‌സിറ്റിയിലെ ശൈഖ് അബ്ദുല്‍ ഹലീം മഹ്മൂദ് എന്ന സൂഫിവര്യന്റെ ശിഷ്യനായിരുന്ന ഒരു പണ്ഡിത കേസരിക്ക് കീഴില്‍ ശിഹാബ് തങ്ങള്‍ മൂന്ന് വര്‍ഷത്തോളം തസവ്വുഫില്‍ പഠനം നടത്തിയിരുന്നു. മാലിദ്വീപ് മുന്‍പ്രസിഡണ്ട് മഅ്മൂന്‍ അബ്ദുല്‍ ഖയ്യൂം, മാലിദ്വീപ് വിദേശ കാര്യമന്ത്രി ഫാത്തുല്ല ജമീല്‍ എന്നിവര്‍ പ്രധാന സഹപാഠികളാണ്.

വിദേശത്തെ പഠനത്തിന് ശേഷം തിരിച്ചെത്തി തങ്ങള്‍ കേരള മുസ്‌ലിംഗളുടെ നവോത്ഥാന ശില്‍പി ഖാഇദുല്‍ ഖൗം സയ്യിദ് അബ്ദു റഹ്മാന്‍ ബാഫഖി തങ്ങളുടെ മകള്‍ ശരീഫ ഫാത്വിമാ ബീവിയെ 1966 നവംമ്പര്‍ 24-ന് വിവാഹം ചെയ്തു. പിന്നീട് 2006 ഏപ്രില്‍ 21- ന് ശരീഫ ഫാത്തിമ ബീവി ഇഹലോകവാസം വെടിഞ്ഞതിനെ തുടര്‍ന്ന് 2007 ഒക്‌ടോബര്‍ 20-ന് രുവന്തുരത്തിയിലെ മശ്ഹൂര്‍ കുടുംബത്തില്‍ നിന്നുള്ള ടി.പി ആയിശ ബീവിയെവിവാഹം ചെയ്തു.

ഉപരി പഠനാനന്തരം ഈജിപ്തില്‍ നിന്നും തിരിച്ചെത്തിയ ശിഹാബ് തങ്ങളുടെ ജീവിതം പഴയ കൊടപ്പനക്കല്‍ തറവാട്ടിലിരുന്ന് വായനയുടെയും എഴുത്തിന്റെയും ലോകത്തായിരുന്നു. അനേകം അറബ് പ്രസിദ്ധീകരണങ്ങളും ആനുകാലികങ്ങളും അക്കാലത്ത് വരുത്തി. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പഠനാര്‍ഹവും സാരസമ്പൂര്‍ണ്ണവുമായ അനവധി ലേഖനങ്ങള്‍ എഴുതി. ഇങ്ങനെ അക്ഷരങ്ങളുടെ ആത്മസുഹൃത്തായി കഴുയുന്ന വേളയിലാണ് ഏറനാട് മുസ്ലിംലിഗ് കമ്മിറ്റിയുടെ പ്രസിഡന്റായത്. ഈ സ്ഥാനത്ത് തുടരുമ്പോയാണ് വന്ദ്യ പിതാവ് പൂക്കോയ തങ്ങള്‍ 1975-ല്‍ ഇഹലോകവാസം വെടിഞ്ഞത്. മുസ്ലിം ലിഗിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാന അദ്ധ്യക്ഷനായി തെരെഞ്ഞെടെക്കപ്പെട്ടു.

ലോകത്തുടനീളം പ്രശസ്ഥനായ ശിഹാബ് തങ്ങള്‍ ഈജിപ്ത്, സഊദി അറേബ്യ,യെമന്‍, യു.എ.ഇ, കുവൈറ്റ്, ഖത്തര്‍, ബഹ്‌റൈന്‍, ഇറാന്‍, മലേഷ്യ, സിംഗപ്പൂര്‍, മ്യാന്മര്‍, മാലിദ്വീപ്, ഫലസ്ഥീന്‍, ആസ്‌ത്രേലിയ, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, വത്തിക്കാന്‍, അമേരിക്കന്‍ ഐക്യ നാടുകള്‍, കാനഡ എന്നിവടങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
നിരാലംബരും നിരാശ്രയരുമായ എന്നല്ല മുഴുവന്‍ ജനങ്ങള്‍ക്കും അത്താണിയായരുന്ന ശിഹാബ് തങ്ങള്‍ സൗമ്യത കൊണ്ടും ശാന്ത പരുമാറ്റം വഴിയും സ്‌നേഹ പുഞ്ചിരിയാലും ജനമനസ്സുകളില്‍ സ്ഥാനം പിടിച്ചു. ജീവിതത്തില്‍ ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ആ മഹാദീപം 2009 ആഗസ്റ്റ് 1 (ശഅ്ബാന്‍ 10) ന് രാത്രി 08.40 ഓടെ അണഞ്ഞു പോവുകയായിരുന്നു. അല്ലാഹു അവരോടൊപ്പം നമ്മെയും അവന്റെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചു കൂട്ടട്ടെ – ആമീന്‍

 


പ്രമുഖ വ്യക്തികളുടെ വാക്കുകളിലൂടെ 


വിവേകപൂര്‍ണവും സന്തുലിതവുമായ നിലപാടുകളിലൂടെ ഒരേ സമയം രാഷ്ട്രീയ നേതാവും സാമൂഹി നവോഥാന നായകനുമായിരുന്നു ശിഹാബ് തങ്ങള്‍. സ്വന്തം സമുദായത്തിന്റെ മാത്രമല്ല, സമൂഹത്തിന്റെ ഒന്നടങ്കം സ്നേഹവും മമതയും അദ്ദേഹം നേടി. തങ്ങളുടെമതസൌഹാര്‍ദനിലപാടുകളും മാനസിക വിശാലതയും പൊതുരംഗത്തെ പുതുതലമുറയ്ക്ക് പ്രചോദനമാണ്.

. സോണിയ ഗാന്ധി


സംഘര്‍ഷങ്ങള്‍ നിറഞ്ഞ ആ സന്ദര്‍ഭത്തില്‍ (ബാബറി മസ്ജിദ് തകര്‍ക്കല്‍) സമാധാനത്തിന്റെ പ്രവാചകനെപ്പോലെ, എന്തെന്തു വൈഷമ്യങ്ങള്‍ ഉണ്ടെങ്കിലും സംയമനം പാലിക്കണമെന്നും സമാധാനം പുലര്‍ത്തണമെന്നും ശിഹാബ് തങ്ങള്‍ ഉദ്ബോധനം നടത്തിയിരുന്നു. പ്രസ്താവനകളും പ്രസംഗങ്ങളും മാത്രമല്ല, സമാധാനത്തിനായി വിശ്രമരഹിതമായി ഒാടിനടക്കുകയും ചെയ്തു അദ്ദേഹം. അന്നത്തെ ഇരുണ്ട നാളുകളില്‍ കേരളത്തില്‍ സമുദായ
വിദ്വേഷത്തിന്റെ തീ ആളിക്കത്താതിരുന്നതിന്റെ ഏറ്റവും പ്രധാന കാരണക്കാരന്‍ ശിഹാബ് തങ്ങളായിരുന്നു. അദ്ദേഹത്തിന്റെ ആ കാലഘട്ടത്തിലെ സേവനങ്ങളെ കേരളത്തിലെ സമാധാനപ്രിയരായ ആളുകള്‍ക്ക് ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല.

. എ.കെ. ആന്റണി


വൈകാരികമുഹൂര്‍ത്തങ്ങള്‍ ഏറെയുണ്ടായിട്ടും തികച്ചും സമചിത്തതയോടെയാണ് ശിഹാബ് തങ്ങള്‍ അയോധ്യ പ്രശ്നത്തെ നേരിട്ടത്. വളരെ പക്വമായ നേതൃത്വത്തിനു മാത്രമേ ഇതു സാധ്യമാകൂ. മറിച്ചായിരുന്നു നിലപാടെങ്കില്‍ ഇന്നു കശ്മീര്‍ നേരിടുന്നതുപോലുള്ള ഭീകരമായ അവസ്ഥയിലേക്കുപോലും ഒരുപക്ഷേ, അതു നീങ്ങിപ്പോകുമായിരുന്നു.

. പി.കെ. വാസുദേവന്‍ നായര്‍


ഇന്ത്യയില്‍ പല സ്ഥലങ്ങളിലും കൊലയും കൊള്ളിവയ്പും നടന്നപ്പോള്‍ കേരളത്തിനു ഭ്രാന്ത് പിടിക്കാതിരുന്നതില്‍ ശിഹാബ് തങ്ങളുടെ വിവേകവും രാജ്യസ്നേഹവും വളരെ വിലപ്പെട്ട പങ്കാണു വഹിച്ചത്. സമ്പത്തും പാണ്ഡിത്യവും പ്രശസ്തിയും അതുപോലെ കാമ്യമെന്നു കരുതുന്ന പലതും സ്വന്തമാക്കിയവര്‍ എത്രയോ പേരുണ്ടാകും. എന്നാല്‍, വിനയവും വിവരവും ഒത്തിണങ്ങിയ വ്യക്തികള്‍ അപൂര്‍വമായിരിക്കും. ഇൌ ഗുണങ്ങളുടെ സമന്വയമാണ് ശിഹാബ് തങ്ങളെന്ന് ഹൃദയത്തില്‍ കൈവച്ചു ഞാന്‍ പറയുന്നു.

. എം.പി. വീരേന്ദ്രകുമാര്‍


1992ലെ അയോധ്യാ സംഭവങ്ങളെത്തുടര്‍ന്നു രാജ്യത്തുടനീളം ധാരാളം കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങള്‍, ദുരിതങ്ങള്‍ താരതമ്യേന കേരളത്തില്‍ കുറവാണ്. അതിനുള്ള പ്രധാനപ്പെട്ട കാരണം ശിഹാബ് തങ്ങളുടെതുപോലുള്ള നേതൃത്വത്തിന്റെ സാന്നിധ്യം കൊണ്ടാണെന്ന് അര്‍ഥശങ്കക്കിടയില്ലാതെ പറയാന്‍ സാധിക്കും.

. സി.കെ. പത്മനാഭന്‍


ഏതു തീരുമാനവും ധര്‍മാധിഷ്ഠിതവും കാര്യമാത്രപ്രസക്തവുമാണോ എന്നു പരിചിന്തിക്കുക ആരുടെയും സ്വഭാവമല്ലാത്ത കാലത്തും ശിഹാബ് തങ്ങള്‍ അതിനു മുന്‍തൂക്കം കൊടുത്തു. ദേഷ്യം എന്ന പദം തന്റെ ജീവിതനിഘണ്ടുവില്‍നിന്നു നിര്‍മാര്‍ജനം ചെയ്യാനുള്ള കഴിവ് സവ്യസാചികള്‍ക്കേ ഉണ്ടാകൂ.

. പി.കെ. നാരായണപ്പണിക്കര്‍.


സാമൂഹികനീതിക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ ശിഹാബ് തങ്ങള്‍ എന്നും തയാറായി. മനുഷ്യമനസ്സിന്റെ സമാധാനമാണ് ലക്ഷ്യം. അവശവിഭാഗങ്ങളുടെ മോചനമാണു മനസ്സില്‍ കാത്തുസൂക്ഷിക്കുന്ന സങ്കല്‍പം.

. ഡോ. കെ.കെ. രാഹുലന്‍


രാജ്യതാല്‍പര്യത്തിനായി പ്രവര്‍ത്തിച്ച ഉത്തമനേതാവാണു ശിഹാബ് തങ്ങള്‍. മതവൈരമോ രാഷ്ട്രീയ ചാപല്യമോ ഇല്ലാത്ത പ്രവര്‍ത്തനവും ഉന്നതമായ ധാര്‍മികമൂല്യവുമാണ് അദ്ദേഹത്തിന്റെ മഹത്വം.

. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍


(ശിഹാബ് തങ്ങളെ കണ്ടപ്പോള്‍) എന്റെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്ന ചില മുഖങ്ങള്‍ ഞാന്‍ ഒാര്‍ത്തുപോയി. തിരുമേനിയുടെ, ജോണ്‍പോള്‍ രണ്ടാമന്റെ, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി... ആ പട്ടികയില്‍ ഒന്നു കൂടി, എ ഡിവൈന്‍ ഫെയ്സ്.

. മേഴ്സി രവി


അസാധാരണമായ ആദര്‍ശനിഷ്ഠയും അനന്യദൃഷ്ടമായ കര്‍മകുശലതയും എല്ലാറ്റിനും മകുടം ചാര്‍ത്തുന്ന എളിമയും സമത്വബോധവും ശിഹാബ് തങ്ങളെ കേരളത്തിന്റെ വിശിഷ്ട സന്താനങ്ങളുടെ മുന്‍നിരയില്‍ നിര്‍ത്തുന്നു.

. ഡോ. പി.കെ. വാരിയര്‍


വിധ്വംസകര്‍ക്ക് എതിരെ ജാഗരൂകരാകുക. ചിന്തകൊണ്ടും പ്രവൃത്തിക്കൊണ്ടും പ്രതിരോധിക്കണം. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ സാമുദായിക മൈത്രിയുടെ സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തിയും വര്‍ഗീയതയ്ക്കെതിരേയുള്ള പ്രതിരോധം തന്നെയായിരുന്നു.

. മമ്മൂട്ടി


കേരളം വലിയൊരു ബോംബിനു മുകളിലാണ് ഇരിക്കുന്നതെന്ന അവസ്ഥയാണ്. ഏതു നിമിഷവും അതു പൊട്ടിത്തെറിക്കാം. കൂടുതല്‍ കൂടുതല്‍ കുട്ടികള്‍ ആ വഴിയിലേക്കു പോകുകയും ചെയ്യുന്നു. ഉറങ്ങിക്കിടന്നിരുന്നൊരു രാക്ഷസീയ കോശം എവിടെയോ ഉണര്‍ന്നു തുടങ്ങിയതുപോലെ. ഇത്തരം വഴിതെറ്റലുകളെ തടുക്കേണ്ടതു പ്രസ്ഥാനങ്ങവും വ്യക്തികളുമാണ്. തന്റെ കുട്ടി ശരിയായ വഴിയിലാണെന്ന് ഒാരോ അച്ഛനും അമ്മയും ഉറപ്പാക്കിയാല്‍ പ്രശ്നം തീര്‍ന്നു. പക്ഷെ വഴി പിഴച്ചുവോ എന്നു അവരറിയുമ്പോഴേക്കും സമയം അതിക്രമിച്ചിരിക്കും. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മൌനംപോലും വലിയൊരു ആശ്വാസമായിരുന്നു. അത്തരമൊരു സാന്നിധ്യത്തിന്റെ അഭാവം വലുതു തന്നെയാണ്.
അതു നികത്താനാകില്ല. പക്ഷെ ആ സ്മരണകൊണ്ട് നമുക്ക് അദ്ദേഹത്തിന്റെ ദൌത്യങ്ങള്‍ നിര്‍വഹിക്കാനാകണം. ഇല്ലെങ്കില്‍ നാം അദ്ദേഹത്തോടു നാം കാണിച്ച സ്നേഹത്തിനു വേണ്ടത്ര കരുത്തുണ്ടായിരുന്നില്ല എന്നുതന്നെ പറയേണ്ടിവരും
.

. മോഹന്‍ ലാല്‍




അനേകര്‍ക്ക്‌ ആശ്രയം, ആശ്വാസം



പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ അനേകരുടെ ആശ്രയ കേന്ദ്രമായിരുന്നു. തീര്‍ഥാടനത്തിനെന്ന പോലെ ഒട്ടേറെ പേര്‍ എന്നും പാണക്കാട്ടെ കൊടപ്പനക്കുന്നു തറവാട്ടിലെത്തി. മനസ്സിനും ശരീരത്തിനും ശാന്തി തേടിയെത്തിയവര്‍ക്കൊന്നും നിരാശരായി മടങ്ങേണ്ടി വന്നതുമില്‍ള. വര്‍ഷങ്ങള്‍ നീണ്ടിട്ടും തീരാത്ത വ്യവഹാരങ്ങള്‍ പോലും തങ്ങളുടെ കോടതിയില്‍നിന്നു പരിഹാരവുമായി മടങ്ങി. നിറഞ്ഞ പുഞ്ചിരിയോടെ മനുഷ്യരെയും അവരുടെ മനസ്സുകളെയും കണ്ട മഹാവ്യക്‌തിത്വത്തിനു പകരക്കാരില്‍ളെന്ന തിരിച്ചറിവായിരിക്കും ഇനി നാടിന്റെ നൊമ്പരം.

പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ പരമ്പരയില്‍പ്പെട്ട ശിഹാബ്‌ തങ്ങള്‍ ജനങ്ങളെ നയിക്കുകയെന്ന ദൌത്യമാണ്‌ ജീവിതത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്‌. കൊടപ്പനയ്ക്കല്‍ തറവാട്ടിലെ കാരണവരായിരുന്ന തങ്ങള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ്‌ മാത്രമായിരുന്നില്‍ള. മുന്നൂറ്റി എണ്‍പതിലധികം മഹല്‍ളുകളുടെ ഖാസി കൂടിയായിരുന്നു.
കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഒട്ടേറെ സ്ഥാപനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച വ്യക്‌തി കൂടിയാണ്‌ ശിഹാബ്‌ തങ്ങള്‍. മസ്ജിദുകള്‍, മദ്രസകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജ്വല്‍ളറികള്‍, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കൊക്കെ ശിഹാബ്‌ തങ്ങളുടെ മനസ്സിന്റെ നന്‍മയുടെ സ്പര്‍ശത്തോടെ പ്രവര്‍ത്തനം തുടങ്ങാനായി.

തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിനിറങ്ങിയിട്ടില്‍ളെങ്കിലും ശിഹാബ്‌ തങ്ങള്‍ക്ക്‌ എപ്പോഴും തിരക്കായിരുന്നു. സമയത്തോട്‌ മല്‍ളടിച്ച്‌ കാര്യങ്ങള്‍ കൃത്യനിഷ്ഠയോടെ ചെയ്യുന്നതില്‍ ഏറെ ശ്രദ്ധ പുലര്‍ത്തി. ോക്ക്‌ ശേഖരണം അദ്ദേഹത്തിന്റെ ഹോബിയായിരുന്നു. വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷിക ദിനത്തില്‍ 'ഗ്രൌണ്ട്‌ സീറോ' സന്ദര്‍ശിച്ചപ്പോള്‍, നൊമ്പരപ്പെടുത്തുന്ന ഒാ‍ര്‍മകളുടെ സ്മാരകമായി അവിടെ നിന്ന്‌ ഒരു ക്‌ളോക്ക്‌ സ്വന്തമാക്കി. സംഗീതത്തെയും പൂക്കളെയും സ്നേഹിച്ചിരുന്ന തങ്ങള്‍ സ്കൂളില്‍ ബാഡ്മിന്റന്‍ ടീം അംഗവുമായിരുന്നു.

ത്വരീഖത്തു വാദിരില്‍ ഹൈദറൂബിയ്യവല്‍ അലിവിയ എന്ന സൂഫി പരമ്പരയിലെ ശൈഖുമാരാണ്‌ കൊടപ്പനക്കല്‍ തറവാട്ടുകാര്‍. ദക്ഷിണ യെമനിലെ തെരീമില്‍ നിന്നാണ്‌ തങ്ങള്‍മാരുടെ പൂര്‍വികര്‍ കേരളത്തിലെത്തിയത്‌.
തെരീമില്‍നിന്ന്‌ പളപട്ടണത്തു വന്ന സയ്യിദലിയാണ്‌ ആദ്യ തലമുറയുടെ കാരണവര്‍. മുഹമ്മദ്‌ നബിയുടെ സന്തതി പരമ്പരയ്ക്ക്‌ സയ്യിദ്‌ എന്നാണ്‌ പറയുന്നത്‌. ചില ഗോത്രങ്ങള്‍ ശരീഫ്‌ എന്നും പറയുമെങ്കിലും കൊടപ്പനക്കല്‍ കുടുംബാംഗങ്ങള്‍ സയ്യിദ്‌ എന്നാണു പേരിനൊപ്പം ചേര്‍ക്കുന്നത്‌.

News @ Manorama



                                                           

                                       അണയാതെ പ്രകാശഗോപുരം

                               


പ്രകാശഗോപുരം ഇനിയും വെളിച്ചം ചൊരിഞ്ഞു കൊണ്ടേയിരിക്കും. സംസ്ഥാന രാഷ്ട്രീയത്തിലെ ശാന്തമായ പൂമുഖത്തുനിന്നു മറയുന്ന പാണക്കാട്‌ ?സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ ഒാ‍ര്‍മകളുടെ അനന്തവിഹായസിലൊരു ചന്ദ്രക്കലയായി എല്ലാ കണ്ണുകളെയും തന്നിലേക്കു തന്നെ പിടിച്ചു നിര്‍ത്തും.

മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ കേരളത്തിന്‌ എന്തെല്ലാമെന്തെല്ലാമായിരുന്നു. മുസ്‌ലിം ലീഗിന്റെ ഹൃദയം. മുന്നണിയിലെ വലിയ തങ്ങള്‍. കക്ഷി രാഷ്ട്രീയത്തിലെ സത്യസന്ധന്‍. മതേതര ജനാധിപത്യത്തിന്റെ തേജോമയ മുഖം. അശരണരായ ആയിരങ്ങള്‍ക്കു സാന്ത്വനം പകര്‍ന്ന അഭയകേന്ദ്രം. തങ്ങള്‍ പറഞ്ഞതേ ചെയ്‌തുള്ളൂ. ചെയ്‌തതൊന്നും പറഞ്ഞു നടന്നതുമില്ല. ഇതുകൊണ്ടു തന്നെ, തങ്ങള്‍ പറയുന്നതെന്തും ചെവിയോര്‍ത്തവരില്‍ സമുദായ ഭേദമുണ്ടായിരുന്നില്ല.

കേരളം വെല്ലുവിളി നേരിട്ട സന്ദര്‍ഭങ്ങളിലെല്ലാം ശിഹാബ്‌ തങ്ങള്‍ പറഞ്ഞ വാക്കുകളും നടത്തിയ ചര്‍ച്ചകളും സംസ്ഥാന രാഷ്ട്രീയത്തിലും സമൂഹത്തിലും നിര്‍ണായക സ്വാധീനം ചെലുത്തി. 1992ല്‍, ബാബറി മസ്ജിദ്‌ തകര്‍ക്കപ്പട്ടപ്പോള്‍, കേരളത്തെ ശാന്തമായും ശാന്തിഭൂമിയായും നിര്‍ത്തിയത്‌ അദ്ദേഹത്തിന്റെ വാക്കുകളായിരുന്നു. ആത്മസംയമനം പാലിക്കാനും യുഡിഎഫ്‌ സര്‍ക്കാരിനു പിന്തുണ തുടരാനും ശിഹാബ്‌ തങ്ങള്‍ ആഹ്വാനം ചെയ്‌തു. അന്ന്‌, ഈ തീരുമാനത്തെ പലരും വിമര്‍ശിച്ചു. പക്ഷേ, പാര്‍ട്ടിയുടെ രക്‌തസാക്ഷി പരിവേഷമോ അതുവഴി ലഭിക്കുമായിരുന്ന പിന്തുണയോ വോട്ടുകളോ ആയിരുന്നില്ല ശിഹാബ്‌ തങ്ങളുടെ മനസ്സില്‍. സാമുദായിക സൌഹാര്‍ദമായിരുന്നു. ബാബറി മസ്ജിദ്‌ തകര്‍ക്കപ്പെട്ടതിന്റെ എല്ലാ ദുഃഖവും കടിച്ചമര്‍ത്തി, ശിഹാബ്‌ തങ്ങള്‍ അന്നെടുത്ത തീരുമാനത്തിന്റെ ആഴവും പരപ്പും പിന്നീടാണു മറ്റുള്ളവര്‍ മനസ്സിലാക്കിയത്‌. അന്നു വിമര്‍ശിച്ചവര്‍ പിന്നീട്‌ ശിഹാബ്‌ തങ്ങളുടെ തീരുമാനത്തിനു മുന്നില്‍ ശിരസു നമിച്ചു. ഇന്നും കേരളം തങ്ങളുടെ തീരുമാനത്തിന്റെ സുരക്ഷയനുഭവിക്കുന്നു.

മലപ്പുറം ജില്ലയിലെ തീരപ്രദേശത്തുണ്ടായ സംഘര്‍ഷങ്ങള്‍ക്കും തങ്ങളുടെ വാക്കുകളാല്‍ അയവു വന്നു. അങ്ങാടിപ്പുറം തളി ക്ഷേത്രഗോപുരവാതിലിന്‌ അക്രമികള്‍ തീയിട്ടപ്പോള്‍, സ്ഥലം സന്ദര്‍ശിച്ച ശിഹാബ്‌ തങ്ങളുടെ വാക്കുകള്‍ ഇതര സമുദായക്കാര്‍ക്കും പഥ്യമായി. ക്ഷേത്രവാതില്‍ പുനര്‍നിര്‍മാണത്തിനു തങ്ങള്‍ നേതൃത്വം നല്‍കുകയും ചെയ്‌തു. തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമ്പോഴും മാധ്യമങ്ങളോടു പ്രതികരിക്കുമ്പോഴും പൊതുചടങ്ങുകളില്‍ പ്രസംഗിക്കുമ്പോഴും അദ്ദേഹം തുടങ്ങിയതു മതസൌഹാര്‍ദത്തിലായിരുന്നു. കൊടപ്പനക്കല്‍ തറവാട്ടിലെ എന്നും തുറന്നു കിടക്കുന്ന വാതിലുകള്‍ കടന്ന്‌, അഭയം തേടിയെത്തിവരില്‍ മുസ്‌ലിംകള്‍ മാത്രമല്ല, ഹിന്ദുക്കളും ക്രിസ്‌ത്യാനികളുമുണ്ട്‌. വന്നവരോട്‌ ജാതിയോ മതമോ ചോദിച്ചില്ല. മുസ്‌ലിംകള്‍ മുത്താന്‍ കൊതിക്കുന്ന കൈകള്‍, അഭയം തേടിയെത്തിയ മറ്റുള്ളവരെ തലോടി. ആരെയും കൈവിട്ടില്ല. എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിച്ചു. തറവാട്ടിനു പിറകിലൂടെ ശാന്തമായൊഴുകുന്ന കടലുണ്ടിപ്പുഴ പോലെ, എല്ലാ പരാതികളും കേട്ടു.

ഹൈക്കോടതിയില്‍ പോലും തീരുമാനമാകാത്ത കേസുകള്‍ പാണക്കാട്ടെ പൂമുഖത്ത്‌ ഒത്തുതീര്‍ന്നിട്ടുണ്ട്‌. കാരണം, ശിഹാബ്‌ തങ്ങളുടെ തീര്‍പ്പ്‌ തെറ്റില്ല. ആ തീര്‍പ്പുകളില്‍ അപ്പീല്‍ കൊടുക്കേണ്ട ആവശ്യവുമില്ല. പൂമുഖത്തെ വട്ടമേശയ്ക്കെതിര്‍വശത്ത്‌, രാഷ്ട്രീയക്കാരനെയും മന്ത്രിമാരെയും നാട്ടുകാരനെയും സ്നേഹിതരെയും ഒരു പോലെ കണ്ട കാരണവരാണു പടിയിറങ്ങിയത്‌. ആവര്‍ത്തിക്കാത്ത ചരിത്രം പോലെ, പുനര്‍ജനിയില്ലാത്ത വിപ്ലവജന്‍മം പോലെ, പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ ചരിത്രത്തിലേക്കു മടങ്ങി. നിലച്ചത്‌, സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ സ്വന്തം മിടിപ്പുകളാക്കിയ ഹൃദയമാണ്‌. സംസ്ഥാന രാഷ്ട്രീയത്തിന്റെ സ്പന്ദനങ്ങള്‍ രണ്ടു ദിവസം നിലച്ചു പോയതും മറ്റൊന്നും കൊണ്ടല്ല.


കെ. ജയപ്രകാശ്‌ ബാബു
Manorama Daily




                                                                      ഭാഗ്യവതി

.
മോളെ...നിന്‍റെ പേരെന്താണെന്ന് അറിയില്ലെനിക്ക്‌എങ്കിലും നീ തന്നെയാണ്നി ലാവിനെ ചുംബിച്ച മിന്നാമിന്നി നിര്‍വചനങ്ങളില്ലാത്ത ഭാഗ്യവതി
ഇന്ന് നിനക്കെത്ര വയസ്സെന്നറിയില്ല നിന്‍റെ നാടും വീടും നിശ്ചയമില്ല എങ്കിലും ഒന്നറിയാമെനിക്ക് ഈ മുല്ലപ്പൂവിന്‍റെ വിരല്‍ത്തുമ്പില്‍  നിന്ന് നീ നുകര്‍ന്ന പൈനാപ്പിള്‍ മധുരം പവിത്രമായി നിലകൊള്ളും നിന്‍റെ ജീവിതത്തിലെന്നും
(നല്ലൊരു വൈകുന്നേരത്ത് കൊടപ്പനക്കല്‍ നിന്നും മലപ്പുറം കോട്ടക്കുന്നിലെത്തുമ്പോള്‍ വിശുദ്ധി കൊണ്ടും
സുഗന്ധം കൊണ്ടും പാര്‍ക്കിലെ പൂക്കള്‍പോലും നാണിച്ചുപോയ നിമിഷ ദ്രശ്യം )








ആലസ്യതിലാണ്ടാപ്പോഴെല്ലാം ഉണര്‍ത്തു പാട്ടായി ആ ശബ്ദം...ഭീതിയിലാണ്ടാപ്പോഴെല്ലാം ധൈര്യം നല്‍കിയ നായകന്‍...ആക്രമിക്കപെട്ടപ്പോഴെല്ലാം വാക്കുകൾകൊണ്ട് പ്രധിരോധിച്ച പടനായകന്‍...അവകാശ ബോധം അനിവാര്യതയായ് ഉണര്‍ത്തിയ കര്‍മയോഗി... അവസാന നിമിഷം വരെ പോരാടണമെന്ന് ഓര്‍മപ്പെടുത്തി, ജീവതത്തില്‍ അന്വര്ത്വമാക്കിയ സൂക്ഷ്മശാലി...കണ്ണുനീരില്‍ മുങ്ങുന്ന ഓര്‍മകളില്‍ ഒളിമങ്ങാതെ പുഞ്ചിരി തൂകുന്ന മുഖം...അധികാര കസേരയിൽ അള്ളിപിടിക്കാതെ ജനമനസ്സിൽ ജീവിച്ച കിരീടം വെക്കാത്ത സുൽത്താൽ,തീവ്രവാതത്തിനെതിരെ ആദ്യ ശബ്ദം ഉയർത്തിയ ദീർഖ ദ്രിഷ്ടിയുള്ള ഒരു മഹാൻ അദ്ദേഹത്തിന്റെ വാക്കുകൾ അനേകായിരം പേർക്കു സ്വാന്തനം ആയിരുന്നു ആശ്വാസം ആയിരുന്നു...





ശിഹാബ് തങ്ങള്‍ മുസ്‌ലിംസമുദായത്തിന്റെ മാത്രമായിരുന്നില്ല. കൊടപ്പനക്കല്‍ തറവാട്ടിലെ വാതിലുകള്‍ ഒരാള്‍ക്കു മുമ്പിലും കൊട്ടിയടച്ചിട്ടുമില്ല. ആ വാതിലുകള്‍ പോലെ ശിഹാബ് തങ്ങളുടെ മനസ്സും ലോകത്തിലേക്ക് തുറന്നിട്ടതായിരുന്നു. പരിഭവങ്ങളുമായി വന്നവരും ദു:ഖങ്ങള്‍ താണ്ടിയെത്തിയവരും ദുരിതങ്ങളുടെ ഭാണ്ഡങ്ങളുമായി ആ പടി കടന്നവരും ശിഹാബ് തങ്ങള്‍ക്ക് മുന്നില്‍ ഭാരങ്ങളിറക്കി വെച്ചു. ശരീരം മനസ്സിനോടൊപ്പം സഞ്ചരിക്കാത്ത അവസാനകാലത്തും ആ മനസ്സിന്റെ വാതിലുകള്‍ ആലംബഹീനര്‍ക്ക് വേണ്ടി തുറന്നുവെച്ചു.
കത്തിയക്ഷേത്ര വാതില്‍ സന്ദര്‍ശിച്ച തങ്ങള്‍ അമ്പലകമ്മറ്റി ഭാരവാഹികളെ കണ്ടു സംഭവത്തെ അപലപിച്ചു. വാതില്‍ നന്നാക്കാനുള്ള ഫണ്ട് സ്വരൂപിക്കണമെന്ന് പറഞ്ഞ് അതിലേക്കു നല്ലൊരു തുക സംഭാവനയും നല്‍കി. മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്നതില്‍ പാണക്കാട്ടെ തങ്ങള്‍മാരും കൊടപ്പനക്കല്‍ തറവാടും വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല.ജന്‍മം കൊണ്ട് അനുഗ്രഹീതന്‍..കര്‍മം കൊണ്ട് സുകൃതം ചെയ്തവന്‍..സ്നേഹം നുകര്‍ന്ന് ദേശാടനം ചെയ്തവന്‍..സാന്ത്വനം പകര്‍ന്ന് കണ്ണീര്‍ തുടച്ചവന്‍..കാലത്തിന്‍റെ മറുകരയിലേക്ക് പറന്നകലുമ്പോള്‍ എതിരാളിയുടെ മനസ്സില്‍ പോലും കണ്ണീരിന്‍റെ ആഴക്കടലുകള്‍ തീര്‍ക്കാന്‍ മാത്രം മധുര നൊമ്പരങ്ങള്‍..സ്നേഹ സമൃണമായ ഓര്‍മ്മകള്‍ ബാക്കി വെച്ചവന്‍..ഖല്‍ബകത്തില്‍ ഒരു പനിനീര്‍ ദളത്തിന്‍റെ നൈര്‍മല്യം, സൌരഭ്യം ഇന്നും അവശേഷിക്കുന്നുവെങ്കില്‍...അത് അങ്ങയുടെ ഓര്‍മ്മകള്‍ മാത്രമാണ്..ആരോ പറഞ്ഞത് പോലെ "ശിഹാബ് തങ്ങള്‍ ജീവിച്ച യുഗത്തില്‍ ജീവിക്കാന്‍ കഴിഞ്ഞുവെന്നത് തന്നെയാണ് മഹാഭാഗ്യമായി കരുതുന്നത്"
ഇല്ല...അങ്ങയുടെ ആ പൂമുഖം മനോ മുകുരത്തില്‍ തെളിയാതെ ഒരു ദിനവും അസ്തമിക്കാറില്ല..കാരണം, അതിനു മാത്രം സമ്പുഷ്ടമായിരുന്നുവല്ലോ ആ മഹല്‍ ജീവിതം..
നിര്‍ത്തിയ ഒരു സുവര്‍ണ്ണദശ അസ്തമിച്ചു. കൊടുങ്കാറ്റുകള്‍ക്കിടയില്‍ ആ ശാന്തത ഒരു ജനതക്ക് പകര്‍ന്നുനല്‍കിയത് തുല്യതയില്ലാത്ത സുരക്ഷിതത്വബോധമാണ്. അനാഥമായ ഒരു സമൂഹത്തിന് തന്റെ ചിറകിനുള്ളില്‍ അഭയം നല്‍കുമ്പോഴും ആ വലിയ മനുഷ്യന്‍ അതിരുകള്‍ക്കപ്പുറത്തേക്ക് എത്തിനോക്കിയില്ല. അതുകൊണ്ട്തന്നെ അന്യസമുദായങ്ങളുടെ സര്‍വ്വാദരങ്ങളും ശിഹാബ് തങ്ങളെ തേടിയെത്തി.





                                                      
                    

      നാം കണ്ട അത്ഭുത പ്രതിഭാസം :സയ്യിദ്                            മുഹമ്മദലി ശിഹാബ് തങ്ങള്‍



 

ഈ കണ്ണു നീര്‍ വറ്റുന്നില്ല ജനത അനുഭവിക്കുന്ന വേദനെയും മാനസികമായ പ്രയാസവുംതുടര്‍ന്നേ പോവുകയാണ് വേദന സൃഷ്‌ടിച്ച ആ മഹാ വിയോകം സംഭവിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞു. സാദാരണ ഗതിയില്‍ പറയാറുണ്ട്‌ കാലവും മറവിയും മനുഷ്യന്‍റെ ദുഖ:ങ്ങള്‍ക്ക് അറുതി വരുത്തുമെന്നും വേദനയെ മായ്ച്ചു കളയുമെന്നും ഈ വിയോഗത്തിന്‍റെ കാര്യത്തില്‍ കാലവും മറവിയുമെല്ലാംപരാജയപെട്ടു നില്‍കുന്നു. ദിവസങ്ങള്‍ കഴിയുന്തോറും ശോകം വര്‍ധിക്കുകയാണ്‌ നൊമ്പരം അസഹ്നീയമായ് തീരുകയാണ് സ്നേഹത്തിന്‍റെ ആ തെജ്വോരൂപം കാരുണ്യത്തിന്‍റെ ആ സ്വാരൂപം വാക്കുകള്‍ക്കു വര്‍ണ്ണിക്കാന്‍ കഴിയാത്ത നിര്‍വജനങ്ങള്‍ക്ക്‌ വിവരിക്കാന്‍ കഴിയാത്ത വിവരണങ്ങള്‍ക്ക് പ്രകാശിപ്പിക്കാന്‍ കഴിയാത്ത ആ മഹാ വ്യക്തിത്വം "സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍"" "'' ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ ഒരു ജലം തേങ്ങുന്നു ഒരു നാട് നടുങ്ങുന്നു ആരായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ പ്രയാസമാണ് ഒറ്റ വാക്കിലോ ഒറ്റ വാചകതിലോ ഉത്തരം പറഞ് തീര്‍ക്കാന്‍ ഉള്ള ചോദ്യം അല്ല അത് ,സമുന്നതനായരാഷ്ട്രീയനേതാവ്പക്വാ മതിയായ സമുദായ നായകന്‍ അശരണരും അവശരുമായ അസഗ്യം ജനങ്ങള്‍ക്ക്‌ സമാശ്വാസം അരുളിയ സ്വാന്തനത്തിന്‍റെ അവ ദൂതന്‍ ജനതയുടെ വഴി കാട്ടി ജീവിതത്തിന്‍റെ നികില മേഘലകളില്‍ സഹിത്യമാവട്ടെ മറ്റു വ്യജ്ഞാനിക മേഘലകള്‍ ആവട്ടെ അവിടെയൊക്കെ നിറഞ്ഞ നിന്ന പ്രതിഭാശാലി അങ്ങനെയങ്ങനെ നിരവതി വിശേഷണങ്ങള്‍ നിരവതി ജീവിത തലങ്ങളില്‍ വിജയകൊടി നാട്ടിയ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പക്ഷേ അതിനെക്കാള്‍ക്കപ്പുറം ശിഹാബ് തങ്ങള്‍ നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തില്‍ സ്പര്‍ശിച്ച സ്നേഹം കൊണ്ടു നമ്മുടെ ഉള്ളിനെ തൊട്ടുണര്‍ത്തിയ ഒരസാധാരണ വ്യക്തിത്വം ആയിരുന്നു അല്‍പം പോലും അതിശയോക്തി കൂടാതെ നമുക്ക് പറയാം നാം കണ്ട ഒരു അത്ഭുത പ്രതിഭാസം ........

യാ സയ്യിദ് രേ ഞങ്ങള്‍ കരുതിയത് അങ്ങ് ഞങ്ങളുടെ മാത്രം നേതാവായിരുന്നു എന്നാണ്.അങ്ങയുടെ മരണ ശേഷം ഞങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിച്ചു അല്ല അങ്ങ് ഞങ്ങളുടേത് മാത്രമല്ല അങ്ങ് ഈ രാജ്യത്തിലെ എല്ലാജന വിഭാഗത്തിന്‍റെയും നേതാവായിരുന്നു എന്ന് അവരുടെ അങ്ങേയോടുള്ള സ്നേഹത്തില്‍ നിന്ന് ഞങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിച്ചു .
.വാക്കുകൾ കൊണ്ടും എഴുത്തുകൾ കൊണ്ടും പ്രകീർത്തിച്ചാലും പറഞ്ഞാലും തീരാത്ത വെക്തി പ്രഭാവം ,മത സാമൂഹ്യ രാഷ്ട്രീയ രംഗത്ത് വെക്തിമുദ്ര പതിപ്പിച്ച തുല്യതയില്ലാ‍ത്ത നേതാവ്
........അതെ നമ്മുടെ “പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ”അല്ലഹുവിന്റെ അനുഗ്രഹം സദാ സമയം അവരുടെ മേല്‍ വര്‍ഷിക്കട്ടെ.. 
മഹാനായ തങ്ങളുടെ കൂടെ സ്വര്‍ഗത്തില്‍ നമ്മളെ എല്ലാവരെയും ഉള്പടുത്തട്ടെ ആമീന്‍